ഭരണമാറ്റം അനിവാര്യമെന്ന് കർഷക കോൺഗ്രസ്

Tuesday 24 March 2026 12:15 AM IST

ആലപ്പുഴ : സംസ്ഥാനത്ത് ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നതായി കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് മാത്യു ചെറുപറമ്പൻ പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തെ ഭരണം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളെയും തകർന്നടിഞ്ഞ കാർഷിക മേഖലയെയും രക്ഷിക്കാൻ യു.ഡി.എഫിന്റെ കുട്ടനാട്ടിലെ സ്ഥാനാർത്ഥിയെയും ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കളയും വിജയിപ്പിക്കുവാനുള്ള പ്രവർത്തനങ്ങളിൽ കർഷക കോൺഗ്രസ് പ്രവർത്തകർ സജീവ ശ്രദ്ധ പതിപ്പിക്കണമെന്ന് മാത്യു ചെറുപറമ്പൻ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.