ഉദ്യോഗസ്ഥർക്ക് ഐ.ടി പരിശീലനം

Tuesday 24 March 2026 12:17 AM IST

ആലപ്പുഴ : 2026​ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഉദ്യോഗസ്ഥർക്ക് ഐ.ടി പരിശീലനം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർക്കും അസി. റിട്ടേണിംഗ്ഓഫീസർമാർക്കും കീഴിൽ പ്രവർത്തിക്കുന്ന ഐ.ടി ജീവനക്കാർക്കായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലനം കളക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിന്റെ സുഗമമവും സുതാര്യവുമായ നടത്തിപ്പിന് ജീവനക്കാരുടെ പൂർണമായ സഹകരണം ആവശ്യമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ തിരഞ്ഞെടുപ്പ് ഐടി, സൈബർ സെക്യൂരിറ്റി നോഡൽ ഓഫീസർ കെ.കെ.മോഹൻ, വെബ് കാസ്റ്റിങ് നോഡൽ ഓഫീസർ വിഷ്ണു കെ.മോഹൻ, ഐ.ടി വിദഗ്ധരായ പി.ഡി.ദേവ് മോൻ, സി.ദീപു കൃഷ്ണൻ, പ്രശാന്ത് ബാബു എന്നിവർ ക്ലാസ് നയിച്ചു.