വാർഷികവും യാത്രയയപ്പും

Tuesday 24 March 2026 12:21 AM IST

കുട്ടനാട് മിത്രക്കരി ഗവ ഈസ്റ്റ് എൽ.പി സ്ക്കൂളിന്റെ 116ാമത് വാർഷികവും പ്രധാന അദ്ധ്യാപിക ഷൈനിമോളുടെ യാത്രയയപ്പു സമ്മേളനവും മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ് വി. എൻ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. എസ്. എം. സി. പ്രസിഡന്റ് ലിജുമോൻ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം ജോസ് ബോബൻ തലവടി എ .ഇ . ഒ. എസ്. അശോകൻ, വെസ്റ്റ് എൽ.പി.എസ്. പ്രധാന അദ്ധ്യാപകൻ പി. വി. ജോസഫ് , അധ്യാപകരായ കെ. ഇ സാറാമ്മ, ബോബി എം ജോസഫ് , പി.ജെ.ജോഫി, ആർ .രാധിക, കെ. കവിത, സേതുലക്ഷ്മി , ജിബി ജോസഫ് , പ്രദീപ്കുമാർ, ബിപിൻലാൽ എന്നിവർ പ്രസംഗിച്ചു.