തമിഴ്നാട്ടിൽ എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായി; അണ്ണാ ഡി.എം.കെ 175 സീറ്റിൽ

Tuesday 24 March 2026 12:40 AM IST

ചെന്നൈ: തമിഴ്നാട്ടിൽ എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായി. പ്രധാന കക്ഷിയായ അണ്ണാ ഡി.എം.കെ 175 സീറ്റുകളിൽ മത്സരിക്കും. ബി.ജെ.പി 27, അൻപുമണി രാമദോസിന്റെ പി.എം.കെ 18, ടി.ടി.വി ദിനകരന്റെ എ.എം.എം.കെയ്ക്ക് (അമ്മ മക്കൾ മുന്നേറ്റ കഴകം)യ്ക്ക് പതിനൊന്ന് സീറ്റുകളും നൽകി.

കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പിയൂഷ് ഗോയൽ ഇന്നലെ ചെന്നൈയിലെത്തി എല്ലാ ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ 234 സീറ്റുകളിലേക്ക് ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ്.

സീറ്ര് വിഭജന ചർച്ചകൾക്കായി 9 വർഷത്തിന് ശേഷം ദിനകരൻ അണ്ണാ ഡി.എം.കെ ഓഫീസിൽ എത്തിയത് ശ്രദ്ധേയമാണ്. അണ്ണാ ഡ‌ി.എം.കെ വിട്ടാണ് ദിനകരൻ എ.എം.എം.കെ രൂപീകരിച്ചത്. ജയലളിതയുടെ മരണശേഷം ആർ.കെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ദിനകരനാണ് വിജയിച്ചത്. 2021ൽ അണ്ണാ ഡി.എം.കെ 191 സീറ്റുകളിലാണ് മത്സരിച്ചത്. ബി.ജെ.പിക്ക് 2021ൽ ലഭിച്ചതിനേക്കാൾ ഏഴ് സീറ്രുകൾ ഇത്തവണ കൂടുതൽ ലഭിച്ചു. 23സീറ്റിൽ മത്സരിച്ച പി.എം.കെ ഇത്തവണ 18 സീറ്റിലാണ് മത്സരിക്കുന്നത്. പാർട്ടി പിളർപ്പിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.

ആ​റു​ ​സീ​റ്റി​ലു​റ​ച്ച് ​സി.​പി.​എം

2021​ലെ​ ​ആ​റു​ ​സീ​റ്റു​ക​ൾ​ ​സി.​പി.​എ​മ്മി​ന് ​ന​ൽ​കാ​നാ​കി​ല്ലെ​ന്ന് ​ഡി.​എം.​കെ​യും​ ​ആ​റു​ ​സീ​റ്റു​ക​ൾ​ ​ത​ന്നെ​ ​വേ​ണ​മെ​ന്ന് ​സി.​പി.​എം​ ​നി​ല​പാ​ട് ​എ​ടു​ത്ത​തോ​ടെ​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​ഡി.​എ.​കെ​-​സി.​പി.​എ​ ​സീ​റ്റ് ​ധാ​ര​ണ​ ​വൈ​കു​ന്നു.​ ​ഞാ​യ​റാ​ഴ്ച​ ​മു​ഖ്യ​മ​ന്ത്രി​ ​എം.​കെ​ ​സ്റ്റാ​ലി​ൻ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പി.​ ​ഷ​ൺ​മു​ഖ​ത്തെ​ ​ച​ർ​ച്ച​യ്ക്ക് ​ക്ഷ​ണി​ച്ചി​രു​ന്നു.​ ​സീ​റ്റു​ക​ളു​ടെ​ ​എ​ണ്ണം​ ​കു​റ​യ്ക്കു​ന്ന​തി​ന് ​പി​ന്നി​ലെ​ ​കാ​ര്യം​ ​വി​ശ​ദീ​ക​രി​ക്കു​ക​യും​ ​ചെ​യ്തു.​ ​മു​ന്ന​ണി​യി​ൽ​ ​പു​തി​യ​ ​പാ​ർ​ട്ടി​ക​ൾ​ ​എ​ത്തി​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​സീ​റ്റ് ​ആ​റി​ൽ​ ​നി​ന്നും​ ​അ​ഞ്ചാ​ക്കി​യ​തെ​ന്ന് ​സ്റ്റാ​ലി​ൻ​ ​പ​റ​യു​ന്നു.​ ​സി.​പി.​എം​ ​തീ​രു​മാ​നം​ ​പി​ന്നീ​ട് ​അ​റി​യാ​ക്ക​മെ​ന്ന് ​ഷ​ൺ​മു​ഖം​ ​അ​റി​യി​ച്ചു.​ ​ആ​റ് ​സീ​റ്റെ​ന്ന​ ​ആ​വ​ശ്യ​ത്തി​ൽ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കാ​നാ​ണ് ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​സ​മി​തി​യു​ടെ​ ​തീ​രു​മാ​നം.​ ​മു​ന്ന​ണി​ ​വി​ടി​ല്ല.