രാഷ്ട്രീയ ചൂടിനിടയിലും ചർച്ചയായി വിജയുടെ രണ്ടാം വിവാഹം വിജയ് തൃഷ വിവാഹം തിരഞ്ഞെടുപ്പ് കഴിഞ്ഞ്?
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സൂപ്പർതാരം വിജയ് നടിയും സുഹൃത്തുമായ തൃഷയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹം ശക്തം. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് കാലമാണെങ്കിലും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് തിരഞ്ഞെടുപ്പിനു ശേഷം വിജയ് തൃഷയെ വിവാഹം കഴിക്കുമോ എന്നാണ്. രണ്ട് കുടുംബങ്ങളും ഇക്കാര്യം ചർച്ച ചെയ്ത് ധാരണയിൽ എത്തിയെന്നുവരെ പ്രചാരണമുണ്ട്. സംഗീതയുമായുള്ള വിവാഹ മോചനം കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാനാണ് ശ്രമം. രണ്ടു കൂട്ടരും രമ്യമായി പിരിഞ്ഞ ശേഷം അടുത്ത വിവാഹത്തിലേക്കു പോയാൽ വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെ അത് ബാധിക്കില്ല.
വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്ത വിവരം പുറത്തു വന്ന് ദിവസങ്ങൾക്കുള്ളിൽ ചെന്നൈയിൽ നടന്ന എ.ജി.എസ് ഫിലിംസ് ഉടമ കൽപതി സുരേഷിന്റെ മകന്റെ വിവാഹ ചടങ്ങിൽ
വിജയും തൃഷയും ഒരേ കാറിൽ ഒരുമിച്ച് ഒരേ വസ്ത്രം ധരിച്ച് എത്തിയത് കൃത്യമായ സന്ദേശം നൽകുന്നതായിരുന്നുവെന്നാണ് വ്യഖ്യാനിക്കപ്പെടുന്നത്. അതേസമയം തമിഴ്നാട്ടിൽ വിജയ്‌യുടെ ടി.വി.കെ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 15% വോട്ടു വരെ ലഭിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷണം എന്നാൽ എത്ര സീറ്റു ലഭിക്കുമെന്ന് പ്രവചിക്കാനാകില്ല. മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് വിജയ്.
2025 ഡിസംബർ മൂന്നിന് സംഗീത ഫയൽ ചെയ്ത ഹർജിയുടെ വിവരങ്ങൾ ഫെബ്രുവരി 27നാണ് പുറത്തുവന്നത്. ചെങ്കൽപേട്ട് ജില്ലാകോടതിയിലാണ് സംഗീത വിവാഹമോചന കേസ് നൽകിയത്.