സ്‌കൂൾ പ്രിൻസിപ്പലിനെതിരെ പോക്‌സോ കേസ്

Tuesday 24 March 2026 3:12 AM IST

കുന്നംകുളം: വിദ്യാർത്ഥികളുടെ നഗ്‌നചിത്രം ആപ്പ് ഉപയോഗിച്ച് നിർമ്മിച്ച കുന്നംകുളം സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പലിനെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പൊലീസ് പോക്‌സോ കേസെടുത്തു. മൊബൈൽ ആപ്പിലൂടെ വിദ്യാർത്ഥികളുടെ നഗ്‌ന ചിത്രങ്ങൾ ക്രിയേറ്റ് ചെയ്‌തെന്നും ഇത്തരം ഫോട്ടോകൾ റീസൈക്കിൾ ബിന്നിൽ നിന്നും വിദ്യാർത്ഥികൾക്ക് അവിചാരിതമായി ലഭിച്ചെന്നുമാണ് പരാതി. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്‌സ് ആൻഡ് സെന്റ് സിറിൽസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലിനെതിരെയാണ് കേസ്. സ്‌കൂളിൽ പഠനാവശ്യത്തിനായി അദ്ധ്യാപകൻ കുട്ടികൾക്ക് ഫോൺ കൊടുത്തിരുന്നു. ഇതിനിടെയാണ് ചിത്രങ്ങൾ കണ്ടതെന്ന് പറഞ്ഞു. വീട്ടിൽ അറിയിച്ച ശേഷം രക്ഷിതാക്കളോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കൂടുതൽ ഫോട്ടോകൾ മോർഫിംഗ് ചെയ്തിട്ടുണ്ടെന്ന് പറയുന്നു. കുന്നംകുളം പൊലീസ് അദ്ധ്യാപകനെ റിമാൻഡ് ചെയ്തു.