തിരുനക്കര മൈതാനത്ത് ചാക്ക് കണ്ടെത്തിയത് ഭീതി പടർത്തി
Tuesday 24 March 2026 4:40 AM IST
കോട്ടയം: തിരുനക്കര ഉത്സവത്തോട് അനുബന്ധിച്ച് പാണ്ടിമേളം അരങ്ങേറുന്ന വേദിയ്ക്ക് സമീപത്ത് നിറചാക്ക് കണ്ടെത്തിയത് ഭീതി പരത്തി. ഇന്നലെ പകൽപ്പൂരത്തോട് അനുബന്ധിച്ചായിരുന്നു സംഭവം. ഇതേതുടർന്ന് പൂരം കാണാനെത്തിയ ആളുകൾ പലഭാഗത്തേയ്ക്ക് ചിതറിയോടി. ചാക്ക് കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. തുടർന്ന് മാലിന്യചാക്കാണെന്ന് കണ്ടെത്തുകയും സ്ഥിതി ശാന്തമാകുകയും ചെയ്തു.