ക്ളോയി കർദാഷിയന്റെ ഞെട്ടിക്കുന്ന മാറ്റത്തിനുകാരണം വിവാഹമോചനം; 'ഫ്രഷ് സ്റ്റാർട്ട് ഇഫക്റ്റ്" അറിയാം
നിയമം, വിനോദം, റിയാലിറ്റി ടെലിവിഷൻ, ഫാഷൻ, ബിസിനസ് എന്നീ മേഖലയിൽ സ്വാധീനം ചെലുത്തുന്ന പ്രശസ്‌ത അമേരിക്കൻ കുടുംബമാണ് കർദാഷിയൻ. ക്രിസ് ജെന്നർ, കോർട്ട‌്ണി കർദാഷിയൻ, കിം കർദാഷിയൻ, ക്ളോയി കർദാഷിയൻ, കെൻഡൽ ജെന്നർ, കൈലി ജെന്നർ എന്നിവരാണ് ഇതിൽ പ്രമുഖർ. ഇവരിൽ ക്ളോയിക്ക് അടുത്തിടെയുണ്ടായ മാറ്റം ഏറെ ശ്രദ്ധയാർജിച്ചിരുന്നു. വിവാഹമോചനമാണ് തന്റെ മാറ്റത്തിന് പിന്നിലെന്ന് ക്ളോയി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് സൈക്കോളജിസ്റ്റുകൾ.
വിവാഹമോചനത്തിന് പിന്നാലെ ജിമ്മിലെത്തിയ ക്ളോയി സ്വയം പുനർനിർമിക്കുകയായിരുന്നു. ലാമർ ഓഡമിൽ നിന്നുള്ള വിവാഹമോചനമായിരുന്നു ഉൽപ്രേരകമായത്. ഇതിനെ 'പോസ്റ്റ് ട്രോമാറ്റിക് ഗ്രോത്ത്' എന്നാണ് സൈക്കോളജിയിൽ വിളിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് കരകയറുക മാത്രമല്ല, കൂടുതൽ ശക്തരും, ലക്ഷ്യബോധമുള്ളവരും, സ്വയം അവബോധമുള്ളവരുമായി മാറുന്ന പ്രക്രിയയാണിത്. വിവാഹമോചനവും അത്തരത്തിലെ ഒരു പ്രതികൂല സാഹചര്യമാണ്.
വർഷങ്ങളോളം നീണ്ടുനിന്ന വൈകാരിക ആഘാതം, പങ്കാളിയുടെ ആസക്തിയിലൂടെയുള്ള ജീവിതം എന്നിവ ക്ളോയിയെ ഭക്ഷണം വൈകാരിക ആയുധമായി ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. ദാമ്പത്യത്തിന്റെ തകർച്ച ഒരു ബന്ധത്തെ മാത്രമല്ല അവസാനിപ്പിച്ചത്. ക്ളോയി നിശബ്ദമായി തനിക്കുചുറ്റും നിർമ്മിച്ച കോപിംഗ് സംവിധാനങ്ങളെ കൂടെ തകർക്കുകയായിരുന്നു.
ജീവിതത്തിലുണ്ടാകുന്ന സുപ്രധാന സംഭവങ്ങളെത്തുടർന്ന് മാറ്റം വരുത്താനുള്ള ആളുകളുടെ പ്രവണതയെ "ഫ്രഷ് സ്റ്റാർട്ട് ഇഫക്റ്റ്" എന്ന് മനഃശാസ്ത്രജ്ഞർ പരാമർശിക്കുന്നു. വിവാഹമോചനവും ഇത്തരത്തിൽ ഏറ്റവും ശക്തമായ പുതിയ തുടക്കത്തിനുള്ള കാരണമാണ്. പഴയ ആഘാതത്തിൽ നിന്ന് പെട്ടെന്ന് മോചിതനാകുന്ന തലച്ചോറ്, പുതിയ ശീലങ്ങൾക്കും പുതിയ ലക്ഷ്യങ്ങൾക്കും പുതിയ സ നിർവചനങ്ങൾക്കും നാഡീശാസ്ത്രപരമായി കൂടുതൽ സജ്ജമാകുന്നു. ക്ലോയിയെ സംബന്ധിച്ചിടത്തോളം, ജിം ജീവിതത്തിലെ പുതിയ അദ്ധ്യായമായി മാറുകയായിരുന്നു.