ലോക ക്ഷയരോഗ ദിനാചരണം
Wednesday 25 March 2026 12:52 AM IST
കോട്ടയം: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടി ജില്ലാശുപത്രി എൻ.എച്ച്.എം ഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി ഓഫീസർ ഡോ. ശ്രീജിത്ത് ബാബു, ഡോ. ബാബു വർഗീസ്, കോട്ടയം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. സുഷമ, ആർ.സി.എച്ച് ഓഫീസർ ഡോ. ബി.കെ. പ്രസീത, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ആർ. സന്തോഷ് കുമാർ, കാനറ ബാങ്ക് ഡിവിഷണൽ മാനേജർ വെങ്കിടേഷ്, റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ ജോബി തോമസ്, ഡോ. അനൂപ ലൂക്കാസ്, അനിൽകുമാർ,എൻ.ജെ. അനുജ നായർ എന്നിവർ പ്രസംഗിച്ചു.