പരിശീലനം  സംഘടിപ്പിച്ചു

Wednesday 25 March 2026 12:53 AM IST

കോട്ടയം: ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പാരാ ലീഗൽ വോളന്റിയർമാർക്കായി പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസിന്റെയും, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ പരിപാടി കോട്ടയം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് തേജോമയി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ ജഡ്ജ് ജി. പ്രവീൺ കുമാർ അദ്ധ്യക്ഷനായിരുന്നു. എക്‌സൈസ് പ്രിവന്റിവ് ഓഫീസർ ബെന്നി സെബാസ്റ്റ്യൻ, സൈക്കോതെറാപ്പിസ്റ്റ് സിജി ആന്റണി, ജില്ലാ പ്രൊബേഷൻ ഓഫീസർ സജിത, സൈക്കാട്രിക് സോഷ്യൽ വർക്കർ സേതു പാർവതി എന്നിവർ പ്രസംഗിച്ചു.