പി.ടി.എ വാർഷിക സമ്മേളനം

Wednesday 25 March 2026 12:54 AM IST

കോട്ടയം : നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിലെ പി.ടി.എ വാർഷികസമ്മേളനം പ്രിൻസിപ്പൽ ഡോ.എൻ.ഡി.ആഷ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.അനിൽ റിപ്പോർട്ടും, ട്രഷറർ കെ.ജെ.അബ്ദുൽമുനീർ കണക്കും അവതരിപ്പിച്ചു. വൈസ്പ്രസിഡന്റ് കെ.വി.വിജയരാജ്, ഷിബു ഗണേഷ്, എസ്.ബാലു, റിൻസി സെബാസ്റ്റിയൻ, പി.യു.ഹഫീസ് മുഹമ്മദ്, ആർ.ടി.അരുണിമ, വി.കെ.സ്മിത, ജോമി ജേക്കബ്, ടി.ആർ.അനിൽകുമാർ, അഖിൽ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. വിരമിക്കുന്ന എം.ആർ.സുമ, ജിജി വി.പണിക്കർ, കെ.എസ്.സൗഭാഗ്യവതി എന്നിവർക്ക് പുരസ്‌കാരം നൽകി. മുൻ വൈസ്പ്രസിഡന്റുമാരായ എൻ.ഡി.ബാലകൃഷ്ണൻ, രാജു മാത്യു, മേഘാ മോഹൻ എന്നിവരെ അനുമോദിച്ചു.