മാതൃപിതൃവേദി നേതൃസംഗമം

Wednesday 25 March 2026 12:54 AM IST

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ മാതൃപിതൃവേദി നേതൃസംഗമവും, സമുദായ ശാക്തീകരണ വർഷ ഉദ്ഘാടനവും 28 ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി പാരീഷ് ഹാളിൽ നടക്കും. ഇതിനു മുന്നോടിയായി നടന്ന വിളംബര സമ്മേളനം അതിരൂപത ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടർ ഫാ.ജോസഫ് പാറയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോയി കപ്പാങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോണിക്കുട്ടി തറക്കുന്നേൽ, സോജൻ സെബാസ്റ്റിയൻ, സിബി പറപ്പ, സാലി ജോജി, ലാലി ഇളപ്പുങ്കൽ, അനു ഷിജോ, അജിത സജീവ് എന്നിവർ പങ്കെടുത്തു.