ഭിന്നശേഷിക്കാർക്ക് 'സക്ഷം' ആപ്പ്
Wednesday 25 March 2026 12:57 AM IST
കോട്ടയം : ഭിന്നശേഷിക്കാർക്ക് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ 'സക്ഷം'മൊബൈൽ ആപ്പിൽ വിവിധ സേവനങ്ങൾ ലഭിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കാനും പോളിംഗ് സ്റ്റേഷൻ കണ്ടെത്താനും വോട്ട് ചെയ്യാനും സഹായിക്കുന്ന ഫീച്ചറുകളുമുണ്ട്. കാഴ്ചപരിമിതിയുള്ളവർക്കായി ശബ്ദസഹായവും, കേൾവി പരിമിതിയുള്ളവർക്ക് എഴുത്ത് സംസാര രൂപത്തിലാക്കുന്ന ടെക്സ്റ്റ്ടു സ്പീച്ച് ഓപ്ഷനുമുണ്ട്. വലിയ അക്ഷരങ്ങൾ, ഉയർന്ന കോൺട്രാസ്റ്റ് നിറങ്ങൾ എന്നിവ ഉപയോഗിച്ച് കാഴ്ചപരിമിതിയുള്ളവർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാം.