പുസ്തക പ്രകാശനം

Wednesday 25 March 2026 1:17 AM IST

ആറ്റിങ്ങൽ: ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെക്കുറിച്ച് തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം നടന്നു. ആറ്റിങ്ങൽ ചെമ്പൂര് സ്വദേശിയായ ശ്രീജിഷ് ശാരദ ശ്രീകണ്ഠൻ നായരാണ് പുസ്തകം തയ്യാറാക്കിയത്.

ഇളമ്പ ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥിയാണ് എഴുത്തുകാരൻ.ഇളമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ രാധാകൃഷ്ണൻ കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു.നാടക സംവിധായകനും അഭിനേതാവുമായ വക്കം ഷക്കീർ പുസ്തകം വൈഭവലക്ഷ്മിക്ക് നൽകി പ്രകാശനം നിർവഹിച്ചു.സുലേഖ,സുഭാഷ്,രാജേന്ദ്രൻ നായർ,സുധീർ,ഷിലു,ബിനു,സുമേഷ്,ബിന്ദു കാർത്തികേയൻ,സന്തോഷ്, അരുൺ തുടങ്ങിയവർ പങ്കെടുത്തു.