വൈദ്യുതി മസ്ദൂർ സംഘം ധർണ
Wednesday 25 March 2026 3:18 AM IST
തിരുവനന്തപുരം:കെ.എസ്.ഇ.ബി.യിൽ ശമ്പളപരിഷ്ക്കരണത്തിനുള്ള തടസങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് കേരള വൈദ്യുതി മസ്ദൂർ സംഘം ഇന്നലെ വൈദ്യുതി ഭവനു മുന്നിൽ സംഘടിപ്പിച്ച ധർണ ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി.മധുകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ വർക്കിംഗ് പ്രസിഡന്റ് പി.പി.സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഗിരീഷ് കുളത്തൂർ,ഷബീൻ.ഇ എന്നിവർ പ്രസംഗിച്ചു.കെ.എസ്.ഇ.ബി.പെൻഷണേഴ്സ് സംഘും ധർണയിൽ പങ്കെടുത്തു.