അയർലൻഡിൽ മീനാക്ഷിയുടെ 26-ാം പിറന്നാൾ ആഘോഷമാക്കി ദിലീപ്

Wednesday 25 March 2026 6:43 AM IST

മകൾ മീനാക്ഷിയുടെ 26-ാം പിറന്നാൾ ആഘോഷമാക്കി നടൻ ദിലീപ്.

അയർലൻഡിലാണ് പിറന്നാൾ ആഘോഷിച്ചത്. കേക്ക് മുറിച്ച് മീനാക്ഷിയുമായി സന്തോഷം പങ്കിടുന്ന ചിത്രങ്ങൾ ദിലീപ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.

മീനാക്ഷിക്ക് ആശംസകളുമായി നിരവധി കമന്റുകളാണ് വരുന്നത്.

ഡോക്ടറായ മീനാക്ഷി ഇപ്പോൾ ആസ്റ്ററിൽ ഡെർമറ്റോളജി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് മീനാക്ഷി എം.ബി.ബി.എസ് പൂർത്തിയാക്കിയത്. അതേസമയം ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം പൂർത്തിയാക്കിയ ദിലീപ് തമിഴിൽ ശിവകാർത്തികേയൻ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്.