പൊരിഞ്ഞ അടിയുടെ ആ കാലം: പള്ളിചട്ടമ്പി ടീസർ

Wednesday 25 March 2026 6:45 AM IST

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്യുന്ന പള്ളിചട്ടമ്പി'യുടെ ടീസർ പുറത്തിറങ്ങി. പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറിൽ പൊരിഞ്ഞ സംഘട്ടനവും സംഘർഷഭരിതമായ അന്തരീക്ഷവും നിറയുന്നു. 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ‘പള്ളിചട്ടമ്പി' പറയുന്നത്. കയാദു ലോഹറാണ് നായിക . ജേക്സ് ബിജോയ് സംഗീതം നൽകി ബോളിവുഡിലെ സൂപ്പർ ഹിറ്റ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിച്ച ചിത്രത്തിലെ ‘കാട്ടുചെമ്പകം’ എന്ന ഗാനം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കൈതപ്രം ആണ് ഗാനരചന. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഏപ്രിൽ പത്തിന് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് എസ്. സുരേഷ് ബാബു രചന നിർവഹിക്കുന്നു. ടിജോ ടോമിയാണ് ഛായാഗ്രഹണം. മേഘശ്യാമും തൻസീറുമാണ് സഹനിർമ്മാതാക്കൾ.

വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് , സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റെ ബാനറിൽ ചാണുക്യ ചൈതന്യ ചരണും ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ- അക്ഷയ് പ്രകാശ്.