വെങ്കല വിഗ്രഹങ്ങൾ കവർന്നു

Wednesday 25 March 2026 2:23 AM IST

കൊച്ചി: വെണ്ണലയിലെ അപ്പാ‌ർട്ട്മെന്റിൽ നിന്ന് വെങ്കല വിഗ്രഹങ്ങളും മണിയും മോഷണം പോയി. മാനന്തവാടി സ്വദേശി നിധീഷിന്റെ ഹൈസ്കൂൾ റോഡിലെ ട്രാവൻകൂർ വൈറ്റ്ലാൻഡ് അപ്പാർട്ട്മെന്റിലായിരുന്നു മോഷണം. മൂന്ന് വിഗ്രഹങ്ങളുൾപ്പെടെ 50000 രൂപയുടെ സാധനങ്ങൾ കവർന്നു. പാലാരിവട്ടം പൊലീസ് കേസെടുത്തു.