പി.സുരേന്ദ്രൻ ചരമ വാർഷികം
Tuesday 24 March 2026 11:22 PM IST
മുഹമ്മ: സി.പി.എം - സി.ഐ.ടി.യു നേതാവും മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ സെക്രട്ടറിയുമായിരുന്ന പി. സുരേന്ദ്രന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു .
പുഷ്പാർച്ചനയിൽ കുടുംബാഗങ്ങളും സംഘടന നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, ഏരിയ സെക്രട്ടറി പി.രഘുനാഥ്, ജെ. ജയലാൽ, ടി. ഷാജി, കെ. സലിമോൻ, ജില്ലാ പഞ്ചായത്ത് അംഗം വിജയശ്രീ സുനിൽ, പഞ്ചായത്ത് പ്രസിഡന്റ് അരുൺമോഹൻ എന്നിവർ പങ്കെടുത്തു. അനുസ്മരണം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ. ആർ. ഭഗീരഥൻ ഉദ്ഘാടനം ചെയ്‌തു.കെ. ഡി. അനിൽകുമാർ അദ്ധ്യക്ഷനായി .എസ്. രാധാകൃഷ്ണൻ, സി. കെ. സുരേന്ദ്രൻ, ഡി. ഷാജി എന്നിവർ സംസാരിച്ചു.