തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

Tuesday 24 March 2026 11:23 PM IST

മുഹമ്മ: ആലപ്പുഴ മണ്ഡലം എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്

പാതിരപ്പള്ളിയിൽ തുറന്നു. ജംഗ്ഷന് സമീപം സിപി എം ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിലാണ് ഓഫീസ്. സി.പി.ഐ ദേശീയ കൗൺസിൽ അംഗം ടി. ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്‌തു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻ്റ് ജി. കൃഷ്ണ പ്രസാദ് അധ്യക്ഷനായി. സ്ഥാനാർഥി പി. പി. ചിത്തരഞ്ജൻ , സി. ബി. ചന്ദ്രബാബു, ദീപ്തി അജയകുമാർ, ,കെ. ആർ. ഭഗീരഥൻ , ആർ. സുരേഷ് എന്നിവർ സംസാരിച്ചു. പി. രഘുനാഥ് ,കെ. ഡി. മഹീന്ദ്രൻ, വി. ബി. അശോകൻ, എസ്. രാധാകൃഷ്ണൻ, ടി. പി. ഷാജി എന്നിവർ പങ്കെടുത്തു.