കേശ്രീ നെയ്യ് വിപണിയിൽ
Tuesday 24 March 2026 11:26 PM IST
ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ സ്ത്രീശാക്തീകരണത്തിനും ഗ്രാമീണ സംരംഭകത്വ വികസനത്തിനും പ്രാധാന്യം നൽകി ഉത്പ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ക്ഷീരകർഷകർ നിർമ്മിച്ച കുടുംബശ്രീ ഉത്പ്പന്നമായ നെയ്യ് " കേശ്രീ"യുടെ ലോഞ്ചിംഗ് ചലചിത്രതാരം ഹരിശ്രീ യൂസഫ് നിർവഹിച്ചു.
ജില്ലാമിഷൻ കോർഡിനേറ്റർ രഞ്ജിത്ത്.എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ സുനിത.പി സ്വാഗതം പറഞ്ഞു. അസി.ജില്ലാമിഷൻ കോർഡിനേറ്റർ ടെസ്സി ബേബി പദ്ധതി വിശദീകരിച്ചു. സുസ്മിത.എൽ, ശരണ്യ.ആർ, അനന്താ രാജൻ, മുഹമ്മദ് അഫ്സൽ, സുചിത്ര.സി.എസ് തുടങ്ങിയവർ സംസാരിച്ചു.