സൗജന്യ മെഡിക്കൽ ക്യാമ്പ് 29ന്

Tuesday 24 March 2026 11:28 PM IST

മാന്നാർ: ഇന്നർവീൽ ക്ലബ് ഓഫ് ഗോൾഡൻ മാന്നാർ, അക്ഷയ ഹോമിയോപ്പതിക് ക്ലിനിക് കടപ്ര, മൈക്രോലാബ് മാന്നാർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സൗജന്യ അസ്ഥി സാന്ദ്രത നിർണ്ണയ ക്യാമ്പും 29 ന് മാന്നാർ നായർ സമാജം ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും. രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ നടക്കുന്ന ക്യാമ്പിൽ അസ്ഥി സാന്ദ്രതാ നിർണ്ണയം, വേനൽക്കാല രോഗ പരിശോധന, ത്വക് രോഗ പരിശോധന, സ്ത്രീജന്യ രോഗ പരിശോധന, അലർജി രോഗ പരിശോധന, ഷുഗർ- കൊളസ്ട്രോൾ പരിശോധന എന്നീ സേവനങ്ങൾ ലഭ്യമാകും.