ജപ്തി വ്യക്തിപരമായ കാര്യം: എം.കെ. മുനീർ 

Wednesday 25 March 2026 1:43 AM IST

കോഴിക്കോട്: വീടിന്റെ ജപ്തി വ്യക്തിപരമായ കാര്യമാണെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ പറഞ്ഞു. വീട് പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായാണ് 2011ൽ വായ്‌പയെടുത്തത്. എന്നാൽ വിചാരിച്ചതുപോലെ തിരിച്ചടയ്ക്കാനായില്ല. ജാഫർഖാൻ കോളനിയിലെ വീട് വിറ്റ് കുറച്ച് തുകയടച്ചു. ബാങ്ക് പരമാവധി സമയം നീട്ടി നൽകിയിരുന്നു. ഇനി വിൽക്കാൻ ഒന്നുമില്ലാത്തതുകൊണ്ട് മറ്റ് മാർഗം നോക്കണം. ആരെയും ദ്രോഹിച്ചിട്ടില്ല. എന്തെങ്കിലും മാർഗമുണ്ടാകും. വ്യക്തിപരമായ കാര്യങ്ങളിൽ പാർട്ടിയോട് സഹായം ചോദിക്കാറില്ല. നേതൃത്വം വിളിച്ചിരുന്നു. ഓരോ വ്യക്തികളുടെയും ബാദ്ധ്യത പാർട്ടി ഏറ്റെടുക്കാൻ നിന്നാൽ ശരിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.