മണലൂരിൽ വിജയസാദ്ധ്യത

Wednesday 25 March 2026 12:38 AM IST
ജനകീയനായ ടി.എൻ. പ്രതാപന് മണലൂരിൽ വിജയസാദ്ധ്യത :വി.എം. സുധീരൻ

പാവറട്ടി: അടിത്തട്ടിൽ നിന്നും പടിപടിയായി ഉയർന്നുവന്ന ടി.എൻ പ്രതാപൻ എന്ന ജനീകയനായ പൊതു പ്രവർത്തൻ മണലൂർ മികച്ച വിജയം നൽകുമെന്ന് മുൻ .കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. വെങ്കിടങ്ങിൽ മണലൂർ നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് മുൻ ദേശീയ പ്രസിഡന്റും കോൺഗസ് നേതാവും എ.ഐ.സി സി നിരീക്ഷകനുമായി അഷോക് ധൻവാർ മുഖ്യ പ്രഭാഷണം നടത്തി. എ.എസ്.എം അസ്ഗറലി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ പ്രതാപൻ, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ടി.വി ചന്ദ്രമോഹൻ, അബ്ദുറഹ്മാൻകുട്ടി, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, സി.സി ശ്രീകുമാർ.. കെ.കെ ബാബു, അഡ്വ. മുഹമ്മദ് ഗസ്സാലി, ഹാറൂൺ റഷീദ്. സി.ഐ സെബാസ്റ്റ്യൻ, സുബൈദ മുഹമ്മദ്, കെ.എസ് ബിനോയ് എന്നിവർ സംബന്ധിച്ചു.