കേന്ദ്ര നയങ്ങളെ എതിർത്ത് സി.പി.എമ്മിന്റെ ജൻ ആക്രോശ് റാലി

Wednesday 25 March 2026 12:38 AM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം ഡൽഹി രാംലീലാ മൈതാനിയിൽ സംഘടിപ്പിച്ച ജൻ ആക്രോശ് റാലിയിൽ ഉത്തരേന്ത്യയിലെ 13 സംസ്ഥാനങ്ങളിൽ നിന്ന്‌ ചെങ്കൊടിയുമായി പതിനായിരങ്ങൾ റാലിയിൽ അണിനിരന്നു.

തൊഴിൽ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക പാചകവാതക ക്ഷാമത്തിന്‌ പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും പശ്ചിമേഷ്യൻ പ്രതിസന്ധിയും ഉന്നയിച്ചായിരുന്നു പ്രതിഷേധം. ജനവികാരം തിരിച്ചറിഞ്ഞ്‌ ദുർനയങ്ങളിൽ നിന്ന്‌ പിന്തിരിഞ്ഞില്ലെങ്കിൽ തുടർസമരങ്ങളുണ്ടാകുമെന്ന് റാലി ഉദ്ഘാടനം ചെയ്‌ത ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. പി.ബി അംഗം അമ്രാ റാം അദ്ധ്യക്ഷത വഹിച്ചു. പിബി അംഗങ്ങളായ തപൻ സെൻ, അശോക്‌ ധാവ്‌ളെ, മറിയം ധാവ്‌ളെ, വിജൂ കൃഷ്‌ണൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ മുഹമദ്‌ യൂസഫ്‌ തരിഗാമി, വിക്രം സിംഗ് സുദീപ്‌ ദത്ത, ബി.വി രാഘവുലു, നീലോൽപ്പൽ ബസു, മുതിർന്ന നേതാക്കളായ പ്രകാശ്‌ കാരാട്ട്‌, ബൃന്ദാ കാരാട്ട്‌, സുഭാഷിണി അലി, കെ ഹേമലത, രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌ തുടങ്ങിയവർ പങ്കെടുത്തു.