മാവോയിസ്റ്റ് നേതാവ് പാപ്പാ റാവു കീഴടങ്ങുന്നു
റായ്‌പൂർ: ഛത്തീസ്ഗഢിലെ മുതിർന്ന മാവോയിസ്റ്റ് നേതാവ് പാപ്പാറാവു ഉൾപ്പെടെ 21 പേർ കീഴടങ്ങും. മൂന്ന് പതിറ്റാണ്ടോളമായി മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായിരുന്ന പാപ്പാ റാവു സുരക്ഷാ സേനയ്ക്ക് മുമ്പിൽ കീഴടങ്ങുമെന്ന് ആഭ്യന്തര മന്ത്രി വിജയ് ശർമ്മയാണ് അറിയിച്ചത്. മാവോയിസ്റ്റുകൾക്ക് കീഴടങ്ങാനായി കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള സമയപരിധി 31ന് അവസാനിക്കാനിരെക്കായാണ് നീക്കം. ഇയാളുടെ തലയ്ക്ക് 25 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
2010ൽ 76 സൈനികർ കൊല്ലപ്പെടാനിടയായ തഡ്മെറ്റ്ല ആക്രമണം ഉൾപ്പെടെ
രണ്ട് പതിറ്റാണ്ടായി മേഖലയിലെ വിവിധ ആക്രമണങ്ങളുടെ സൂത്രധാരൻ
നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) പാർട്ടിയുടെ ഏറ്റവും ഉയർന്ന
സമിതിയായ ദണ്ഡകാരണ്യ സ്‌പെഷ്യൽ സോണൽ കമ്മിറ്റിയിൽ അംഗം
ഇയാളുടെ പേരിൽ 45 കേസുകൾ
55നും 60നും ഇടയിൽ പ്രായം. 1997ൽ മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ
സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ പക്കൽ ആറ് എ.കെ 47
തോക്കുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുണ്ടെന്നും റിപ്പോർട്ട്