മുന്നണികളെ നിരീക്ഷിക്കുമെന്ന് വേക് അപ് കേരളം

Wednesday 25 March 2026 12:44 AM IST

തൃശൂർ: എസ്.ഐ.ആർ പ്രക്രിയയെ പ്രതിരോധിക്കാനോ തടയാനോ കേരളത്തിലെ ഭരണ-പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്ന് വേക് അപ് കേരളം. പ്രക്രിയയുടെ അവസാന ഘട്ടത്തിലെങ്കിലും മുന്നണികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് പൈലറ്റ് സ്റ്റഡികൾ നടത്തണം. ദളിത്-ആദിവാസി, പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ബാധിക്കുന്ന സാംസ്‌കാരിക ഫാഷിസത്തിന്റെ അപകടങ്ങളെകുറിച്ച് വ്യാപകമായി ബോധവത്കരിക്കുക, മണ്ഡലങ്ങളിൽ പ്രചാരണം നടത്തി വർഗീയ ഫാഷിസ്റ്റ് പാർട്ടികളുടെ ജയസാദ്ധ്യതയ്ക്ക് തടയിടുക, സ്ഥാനാർത്ഥിപ്പട്ടിക തീരുമാനിക്കുമ്പോൾ സ്ത്രീ പ്രാതിനിധ്യവും ട്രാൻസ് പ്രാതിനിധ്യവും ഉറപ്പാക്കുന്നതിൽ സമ്മർദ്ദശക്തിയാകുക എന്നീ കാര്യങ്ങളും പ്രസ്ഥാനം നിർവഹിക്കുമെന്നും ഭാരവാഹികളായ കെ.സച്ചിദാനന്ദൻ, ഖദീജ മുംതാസ്, ശരത് ചേലൂർ, സ്മിത പി.കുമാർ എന്നിവർ പറഞ്ഞു.