ലോക ക്ഷയരോഗ ദിനാചരണം
Wednesday 25 March 2026 12:45 AM IST
തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും വാടാനപ്പള്ളി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണ റാലിയും ക്ഷയരോഗ ക്വിസ് മത്സരവും സമ്മാന വിതരണവും നടത്തി. ഫ്‌ളാഗ് ഓഫ് ചടങ്ങും സമ്മാന വിതരണവും കവിയും ചലച്ചിത്രഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവഹിച്ചു. സൂപ്രണ്ട് ഡോ.കെ.ടി.സുജ അദ്ധ്യക്ഷത വഹിച്ചു. ക്വിസ് മത്സരത്തിൽ തളിക്കുളം ആശ ടീം ഒന്നാം സ്ഥാനവും വലപ്പാട് ആശ ടീം രണ്ടാം സ്ഥാനവും ഏങ്ങണ്ടിയൂർ ടീം മൂന്നാം സ്ഥാനവും നേടി. ഡോ.എ.എസ്. അഭിഷേക് , ഹെൽത്ത് സൂപ്പർവൈസർ ടി.പി.ഹനീഷ് കുമാർ, എച്ച്.ഐമാരായ ജി. പ്രദീപ് കുമാർ, എസ്. എൽ. ദീപ, പി.രാജൻ, എ. എ.സുബൈർ എന്നിവർ പ്രസംഗിച്ചു.