ഡി.എം.കെ തുടരുമെന്ന് സർവേ വിജയ് തോൽക്കും
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ അധികാരത്തിൽ തുടരുമെന്ന് അഗ്നി ന്യൂസ് സർവിസിന്റെ തിരഞ്ഞെടുപ്പ് ഫല പ്രവചനം. 234 സീറ്റിൽ 180 സീറ്റുകളും 44.9 വോട്ട് ഷെയറും ഡി.എം.കെ നയിക്കുന്ന മുന്നണി നേടുമെന്നാണ് സർവേ ഫലം. പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ നേതൃത്വത്തിലുള്ള മുന്നണി 54 സീറ്റുകളും 38.5 ശതമാനം വോട്ട് ഷെയർ നേടുമെന്നും സർവേ പറയുന്നു.
തമിഴക വെട്രി കഴകം 9.7 ശതമാനം വോട്ട് ഷെയർ മാത്രമാണ് നേടുക. പാർട്ടി തലവനായ വിജയ് പേരമ്പൂർ മണ്ഡലത്തിൽ പരാജയപ്പെട്ടേക്കാമെന്നും സർവേ ഫലത്തിൽ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പേർ മുൻഗണന നൽകുന്ന പേര് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റേതാണ്. 5000 രൂപയുടെ സഹായ പദ്ധതി ഒരു പ്രധാന ഘടകമായി ചൂണ്ടിക്കാട്ടി, സർവേയിൽ പ്രതികരിച്ച സ്ത്രീകളിൽ 60 ശതമാനം പേരും ഡി.എം.കെയെ പിന്തുണക്കുന്നതായും സർവേ പറയുന്നു.
1,01,643 ആളുകളിൽ ഫെബ്രുവരി ഏഴുമുതൽ മാർച്ച് 12 വരെയാണ് സർവേ നടത്തിയത്.