പൊലീസിനെ മർദ്ദിച്ച പ്രതി അറസ്റ്റിൽ

Wednesday 25 March 2026 2:51 AM IST

തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ. രാജാജി നഗർ ഫ്ലാറ്റ് നമ്പർ എച്ച് 6ൽ സൂരജി (24)നെയാണ് പൊലീസ് പിടികൂടിയത്‌. 22ന്‌ രാത്രിയായിരുന്നു സംഭവം. തമ്പാനൂർ മുത്തുമാരിയമ്മൻ ക്ഷേത്രത്തിനു സമീപം റോഡിൽ യുവാക്കൾ അസഭ്യം വിളിച്ച് ബഹളം ഉണ്ടാക്കുന്നത്‌ അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘം തടഞ്ഞുവച്ച്‌ മർദ്ദിക്കുകയായിരുന്നു. എ.എസ്.ഐ ശ്രീജിത്ത്, സി.പി.ഒ ആഷിക് എന്നിവർക്കാണ് മർദ്ദനമേറ്റത്. മറ്റു പ്രതികളായ അഭിരാറാം, സിബിൻ എന്നിവർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു.