എൻ.ജി.ഒ അസോ. വാർഷിക സമ്മേളനം
Thursday 26 March 2026 12:13 AM IST
വൈക്കം : കേരള എൻ.ജി.ഒ അസോസിയേഷൻ വൈക്കം ബ്രാഞ്ചിന്റെ വാർഷികസമ്മേളനം വ്യാപാരഭവൻ ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എൻ ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ സോജോ തോമസ്, റോജൻ മാത്യു, ജെറോബി, സന്തോഷ് കുമാർ, പ്രകാശ് ജേക്കബ്, ടി.കെ അജയൻ, എൻ.ഹരീഷ്, സജിനി.ടി.മാത്യു, ഗിരിജാ നായർ, ബി.ഐ പ്രദീപ്കുമാർ, അംബിൾ.പി.പ്രസാദ് എന്നിവർ പ്രസംഗിച്ചു.