യു.ഡി.എഫിന് പിന്തുണ

Thursday 26 March 2026 12:14 AM IST

കോട്ടയം : അംബേദ്ക്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഡി.എഫ്) നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കും. എസ്.സിഎസ്.ടി ഡെവലപ്പ്മെന്റ് ഫണ്ട് ആക്ട് നടപ്പാക്കുക, വിദ്യാഭ്യാസ ഗ്രാന്റുകൾ സംരക്ഷിക്കുക, ആദിവാസി ദളിത് ഭൂപ്രശ്‌നം പരിഹരിക്കുക തുടങ്ങിയ വിഷയങ്ങൾ അവകാശ പത്രിക രൂപത്തിൽ യു.ഡി.എഫ് നേതൃത്വത്തിന് നൽകി. സാമൂഹിക രംഗത്ത് സജീവമായ ദലിത്ആദിവാസി നേതൃത്വങ്ങൾക്ക് സീറ്റ് നൽകിയില്ല എന്ന കാരണത്താൽ ദളിത്ആദിവാസി സംഘടനകൾ യു.ഡി.എഫ് വിരുദ്ധ നിലപാട് എടുക്കരുതെന്ന് എ.ഡി.എഫ് ചെയർമാൻ ഐ.ആർ സദാനന്ദൻ, വർക്കിംഗ് ചെയർമാൻ കെ.അംബുജാക്ഷൻ, ജനറൽ കൺവീനർ എം.ഗീതാനന്ദൻ, ഉപദേശകസമിതി ഡോ. എൻ.വി ശശിധരൻ, വൈസ് ചെയർമാൻ പ്രൊഫ.പി.കെ.ഗോപിനാഥൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.