വാട്ടർ കൂളർ നൽകി
Thursday 26 March 2026 12:18 AM IST
മറിയപ്പള്ളി: നാട്ടകം ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ അത്യാധുനിക രീതിയിലുള്ള വാട്ടർ കൂളർ നാട്ടകം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സംഭാവനയായി നൽകി . 2025, 2026 പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് കൂളർ നൽകിയത്. ലയൺസ് ക്ലബ് പ്രസിഡന്റ് പ്രദീപ് ആർ.നായർ, സെക്രട്ടറി പി.സി മനു, ട്രഷറർ രാധാകൃഷ്ണൻ, ലയൺസ് അംഗങ്ങളായ പി.അനിൽ, ജിജോ, രാധിക പ്രദീപ്, എച്ച്.എം ലത, പി.ടി.എ പ്രസിഡന്റ് ജ്യോതിഷ്, പി.ടി.എ കമ്മിറ്റിയംഗം എസ്.എസ് ഷാനവാസ്, സീനിയർ അസിസ്റ്റന്റ് വൃന്ദ, അദ്ധ്യാപകരായ ലജി, ലേഖ എന്നിവർ പങ്കെടുത്തു.