100 കോടി ക്ളബിൽ ആടുമായി ജയസൂര്യ
റിലീസ് ചെയ്ത് ഏഴാം ദിവസം 100 കോടി ക്ലബിൽ ആട് 3. ജസൂര്യയുടെ ആദ്യ 100 കോടി ചിത്രം ആണ് ആട് 3. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പള്ളിയും ചേർന്ന് നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ആട് 3 ആദ്യ 4 ദിവസത്തിനുള്ളിൽ ലോകവ്യാപകമായി 87 കോടി രൂപ ഗ്രോസ് നേടിയിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെയും ആദ്യ 100 കോടി ചിത്രം ആണ്.
ആട് 3 പാർട്ട് 1 : വൺ ലാസ്റ്റ് റൈഡ്" എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രം പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കി പ്രേക്ഷകരെ രസിപ്പിക്കുന്നു. വ്യത്യസ്ത കാലഘട്ടത്തിലൂടെയാണ് കഥ പറയുന്ന ചിത്രം ആക്ഷൻ, കോമഡി, ഫാന്റസി എന്നിവയുടെ ഗംഭീര ആഘോഷം തന്നെയാണ് . രാജാവായും ഷാജി പാപ്പനായും ഇരട്ട വേഷത്തിൽ ജയസൂര്യയെ കാണാം. വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ , സ്രിന്ധ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം - അഖിൽ ജോർജ്, മ്യൂസിക്, ഒറിജിനൽ തീം - ഷാൻ റഹ്മാൻ, പശ്ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ - ലിജോ പോൾ, ഗാനങ്ങൾ - മനു മൻജിത്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു.