സൂര്യ ചിത്രത്തിൽ ആക്ഷൻ ലേഡിയായി നസ്രിയ നസിം
Thursday 26 March 2026 6:19 AM IST
സൂര്യ നായകനായി ജിത്തുമാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആക്ഷൻ സീനിൽ നസ്രിയ നസിം. ഇൗ ആക്ഷൻ സീനിൽ സൂര്യ പങ്കെടുക്കുന്നില്ല. ജിത്തുമാധവന്റെ ആവേശത്തിന് സംഘട്ടനം ഒരുക്കിയ ചേതൻ ഡിസൂസ ആണ് ആക്ഷൻ കൊറിയോഗ്രഫി. ചെന്നൈയിൽ ആണ് ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം. സൂര്യയുടെ 47-ാം ചിത്രം ആണ് ജിത്തു മാധവൻ സംവിധാനം ചെയ്യുന്നത്. പൊലീസ് വേഷം ആണ് സൂര്യ അവതരിപ്പിക്കുന്നത്. നസ്ളിൻ ആണ് മറ്റൊരു പ്രധാന താരം. ജിത്തു മാധവന്റെയും നസ്ളിന്റെയും സംഗീത സംവിധായകൻ സുഷിൻശ്യാമിന്റെയും തമിഴ് അരങ്ങേറ്റ ചിത്രമാണിത്. രോമാഞ്ചം, ആവേശം എന്നീ ബ്ളോക് ബസ്റ്ററുകൾക്കുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷ നൽകുന്നു.