വിൻസ്‌മെറ ഗോൾഡ് കപ്പ് ഫുട്‌ബാൾ
Thursday 26 March 2026 12:02 AM IST
കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിക്കുന്ന ചേംബർ വിൻസ്‌മെറ ഗോൾഡ് കപ്പ് ഫുട്‌ബാൾ ടൂർണമെന്റിന്റെ രണ്ടാം ദിവസത്തെ വാശിയേറിയ മത്സരത്തിൽ കോളേജ് ഓഫ് കോമേഴ്സ് ഗ്രൂപ് ഓഫ് ഇൻസ്റ്റിട്യൂഷൻസിനെ എതിരില്ലാത്ത 7 ഗോളുകൾക്ക് തോത്പിച്ച് പി.കെ.കെ എന്റർപ്രൈസസ്, മട്ടന്നൂർ ജേതാക്കളായി. ടൂർണമെന്റിന്റെ രണ്ടാം ദിവസത്തെ മത്സരം കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. കെ. ജിതേഷ് ഉദ്ഘാടനം ചെയ്തു. ചേമ്പർ പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മഖേച്ച, മുൻ പ്രസിഡന്റ് ടി.കെ രമേഷ് കുമാർ, ടൂർണമെന്റ് ജനറൽ കൺവീനർ സി. അനിൽകുമാർ, കൺവീനർ ദിനേശ് ആലിങ്കീൽ, ട്രഷറർ കെ. നാരായണൻ കുട്ടി, വൈസ് പ്രസിഡന്റ് ഹനീഷ് കെ. വാണിയങ്കണ്ടി, ജോയിന്റ് സെക്രട്ടറി എ.കെ റഫീഖ് എന്നിവർ ടൂർണമെന്റിനു നേതൃത്വം നൽകി.