സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം

Thursday 26 March 2026 12:09 AM IST
സോഷ്യൽ മീഡിയ

കണ്ണൂർ: കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ഒ. മോഹനനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ വർഗ്ഗീയപരാമർശം നടത്തിയ സംഭവത്തിൽ യു.ഡി.എഫ് പ്രതിഷേധിച്ചു. സംഭവത്തിൽ വി.കെ മുഹസിൻ, സി.വി രഞ്ജിത്ത് എന്നിവർക്കെതിരെ സൈബർ ക്രൈം പൊലീസ് കേസ്സെടുത്തു. വി.കെ. മൊഹ്സിൻ എന്നയാൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വ്യാജപരാമർശത്തിനെതിരെ കണ്ണൂർ മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കൂടിയായ രാജീവൻ എളയാവൂർ ആണ് സിറ്റി പൊലീസ് കമ്മിഷണർക്കും എ.ഡി.ജിപിക്കും സൈബർ സെല്ലിനും പരാതി നൽകിയത്. സ്ഥാനാർത്ഥിയെ വർഗ്ഗീയവാദിയായി ചിത്രികരിച്ച് മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും സ്പർദ്ധയും സൃഷ്ടിക്കാൻ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പോസ്റ്റിട്ടതെന്ന് പരാതിയിൽ പറഞ്ഞു. മേയറായിരിക്കെ പള്ളിപൂട്ടിക്കാൻ ഉത്തരവ് കൊടുത്തു എന്ന വ്യാജ ആരോപണമാണ് ഇവർ ഉന്നയിച്ചതെന്ന് പരാതിയിൽ പറയുന്നു.