ഭഗത് സിംഗ് അനുസ്മരണം

Thursday 26 March 2026 12:07 AM IST
ഭഗത് സിംഗ്, രാജഗുരു, സുഖ്‌ദേവ് അനുസ്മരണ പരിപാടിയിൽ ഡോ. വി. പ്രസാദ് സംസാരിക്കുന്നു

കണ്ണൂർ: നരേന്ദ്ര മോദിയുടെ ഭരണത്തിൽ അയൽ രാജ്യങ്ങളൊക്കെ ഇന്ത്യയുടെ മിത്രങ്ങൾ അല്ലാതായി മാറിയെന്ന് ഭഗത് സിംഗ് പൊളിറ്റിക്കൽ ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. വി. പ്രസാദ് അഭിപ്രായപ്പെട്ടു. ഭഗത് സിംഗ് പൊളിറ്റിക്കൽ ഫോറം ജില്ലാതലത്തിൽ സംഘടിപ്പിച്ച ഭഗത് സിംഗ്, രാജഗുരു, സുഖ്‌ദേവ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂട്ടാനാണ് ഇന്ത്യയുമായി ഏറ്റവുമൊടുവിൽ ബന്ധമുണ്ടായിരുന്നത്. അതും തകർച്ചയിലേക്ക് നീങ്ങുകയാണ്. ആസിയാൻ കൂട്ടായ്മയിൽ നിന്ന് ഇന്ത്യയെ പുറത്താക്കാനുള്ള നീക്കവും നടക്കുന്നു. ഇന്ത്യയുടെ വിദേശനയത്തിൽ വന്ന മാറ്റത്തിന്റെ ഫലമാണ് അയൽ രാജ്യങ്ങളുടെ അകൽച്ചയെന്നും ഡോ. പ്രസാദ് ചൂണ്ടിക്കാട്ടി. കെ. സുനിൽകുമാർ അദ്ധ്യക്ഷനായി. രാജൻ ചെറുക്കാട്, ഉമ്മർ ചാവശ്ശേരി, പി.പി മോഹനൻ, യഹിയ, കെ. രാജൻ എന്നിവർ സംസാരിച്ചു. എം.വി. തങ്കച്ചൻ സ്വാഗതവും പി. മുരളീധരൻ നന്ദിയും പറഞ്ഞു.