14629 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു
Thursday 26 March 2026 12:02 AM IST
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ഇതുവരെ അനധികൃതമായി സ്ഥാപിച്ച 14629 പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച 10655 പോസ്റ്ററുകളും, 953 ബാനറുകളും, 2660 മറ്റ് പ്രചാരണവസ്തുക്കളും അടക്കം 14318 എണ്ണമാണ് നീക്കം ചെയ്തത്. സ്വകാര്യസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച 311 പ്രചാരണവസ്തുക്കളും നീക്കം ചെയ്തു. നിയമ ലംഘനങ്ങൾ വീഡിയോയിൽ പകർത്തുന്നുമുണ്ട്.