സർട്ടിഫിക്കറ്റ് ഹാജരാക്കണം

Wednesday 25 March 2026 8:44 PM IST

ആലപ്പുഴ : കേരള ഹൈക്കോടതിയുടെ 2026 ജനുവരി 20 ലെ ഇടക്കാല ഉത്തരവ് പ്രകാരം മാർച്ച് 17, 18, 19 തീയതികളിൽ ഉൾനാടൻ ജലയാനങ്ങളിലെ മലിനീകരണ നിയന്ത്രണ സംവിധാനം പരിശോധിക്കുകയും സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതുമാണെന്ന് രജിസ്റ്ററിംഗ് അതോറിട്ടി അറിയിച്ചു. ഈ സർട്ടിഫിക്കറ്റും ഡി.ടി.പി.സി/ഹൌസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ നൽകുന്ന സീവേജ് സക്കിംഗ് രസീതും രജിസ്റ്ററിംഗ് അതോറിറ്റിയുടെ ഒപ്പ് ലഭിക്കുന്നതിനായി രണ്ട് ദിവസത്തിനകം ആലപ്പുഴ പോർട്ട് ഓഫീസിൽ ഹാജരാ

ക്കണം.