സാഹിത്യ രചനാ മത്സരം

Wednesday 25 March 2026 8:45 PM IST

ആലപ്പുഴ : ലോക നാടകദിനത്തോടനുബന്ധിച്ച് വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി വിവിധ സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കും. കഥ, കവിത, ലേഖനം, തിരക്കഥ എന്നീ വിഷയങ്ങളിലാണ് മത്സരം. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നല്കും. പങ്കെടുക്കുന്ന എല്ലാവർക്കും സാക്ഷ്യപത്രം നല്കും. താല്പര്യമുളളവർ 9074213644 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആര്യാട് ഭാർഗവൻ അറിയിച്ചു.