കാപ്പ ചുമത്തി നാടു കടത്തി
Wednesday 25 March 2026 8:45 PM IST
ആലപ്പുഴ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തി. ആലപ്പുഴ വഴിച്ചേരി വാർഡിൽ ദാസ്ഭവനിൽ ബെന്നി റിച്ചാർഡിനെതിരെയാണ് (29) എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നടപടി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വഴിച്ചേരി മാർക്കറ്റിലും പരിസര പ്രദേശങ്ങളിലും കൂട്ടാളികളുമായി ചേർന്ന് പ്രദേശവാസികളെ ഭയപ്പെടുത്തുകയും അവരുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്ന രീതിയിൽ നരഹത്യാശ്രമം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തതിനാണ് നടപടിയെടുത്തത്.