കർഷക വയൽ വിദ്യാലയം സമാപിച്ചു
Wednesday 25 March 2026 8:46 PM IST
ചേർത്തല : കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രത്തിന്റെയും കൊക്കോതമംഗലം ഹരിതം ഫാർമേഴ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ തണ്ണീർമുക്കം കൃഷിഭവൻ പരിധിയിലെ തെങ്ങ് കർഷകർക്കായി നടത്തിയ കർഷക വയൽ വിദ്യാലയം സമാപിച്ചു.അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർമാരായ ഡോ.രഞ്ജു മോൾ,എം.രാകേഷ്,സയന്റിഫിക് അസിസ്റ്റന്റ് മാരായ കാർത്തിക,എസ്.ജെ.അഭിലാഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൃഷി ഓഫീസർ ഗിഫ്റ്റി അദ്ധ്യക്ഷത വഹിച്ചു. കർഷകർക്ക് ഐ.പി.എം കിറ്റും ജൈവ കീട നിയന്ത്രണ ഉപാധികളും വിതരണം ചെയ്തു.