ബൈക്കിൽ അഭ്യാസം; അന്വേഷണം തുടങ്ങി

Thursday 26 March 2026 1:36 AM IST

കൊച്ചി: കൊച്ചി നഗരത്തിലെ തിരക്കേറിയ റോഡിൽ ബൈക്കിൽ അമിതവേഗതയിൽ അപകടകരമായ വിധം പാഞ്ഞ യുവാക്കൾക്കായി മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചു. ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി. ഹെൽമെറ്റ് ധരിക്കാതെ മൂന്ന് പേരാണ് ബൈക്കിലുള്ളത്. പിന്നിലിരിക്കുന്ന യുവാവ് ഷർട്ട് അഴിച്ച് കൈകൊണ്ട് കറക്കുന്നതായാണ് ദൃശ്യത്തിലുള്ളത്. ഇവർ മദ്യലഹരിയിലായിരിക്കാം എന്നാണ് സംശയിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ദൃശ്യം പുറത്തുവന്നത്.