പ്രോലൈഫ് ദിനാഘോഷം സംഘടിപ്പിച്ചു
Thursday 26 March 2026 12:07 AM IST
പയ്യാവൂർ: കെസിബിസി പ്രോലൈഫ് സമിതിയുടെ 2026 ലെ സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം തലശേരി അതിരൂപത പാസ്റ്ററൽ സെന്ററിൽ നടന്നു. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് തലശേരി അതിരൂപത വികാരി ജനറാൾ സെബാസ്റ്റ്യൻ പാലാക്കുഴി വിശുദ്ധ കുർബാനയർപ്പിച്ചു. തുടർന്ന് കെ.സി.ബി.സി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ പതാക ഉയർത്തി. തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സുൽത്താൻബത്തേരി രൂപത ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രോലൈഫ് ദിനാഘോഷത്തിന്റെ ഓർമക്കായ് ബിഷപ്പുമാർ വൃക്ഷത്തൈകൾ നട്ടു. ഡയറക്ടർ ഡോ. ക്ലീറ്റസ് കതിർപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ട്രഷറർ ടോമി പ്ലാത്തോട്ടം, തലശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടർ ഫാദർ ജോബി കോവാട്ട് പ്രസംഗിച്ചു.