അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

Wednesday 25 March 2026 11:21 PM IST

അഞ്ചൽ: ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. ഏരൂർ ഇടയില വീട്ടിൽ റിട്ട. പോസ്റ്റ് മാൻ സ്വാമിനാഥന്റെയും സുധാമണിയും മകൻ സനോജാണ് (37) മരിച്ചത്. ഏരൂർ എച്ച്.എസ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായിരുന്നു. കഴിഞ്ഞ 17ന് തടിക്കാടിന് സമീപം പൊടിയാട്ടുവിളയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: അഞ്ജന.