മഹേശ്വരത്തപ്പൻ സംഗീതോത്സവം
Thursday 26 March 2026 2:26 AM IST
പാറശാല: മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന മഹേശ്വരത്തപ്പൻ സംഗീതോത്സവം ഗംഭീരമായി തുടരുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ സംഗീതോത്സവ മണ്ഡപത്തിൽ നെയ്യാറ്റിൻകര ആദിത്യനും സംഘവും അവതരിപ്പിച്ച സംഗീതാർച്ചന അരങ്ങേറി. സംഗീത യജ്ഞത്തിൽ നൂറുകണക്കിന് കലാകാരന്മാർ പങ്കെടുക്കുമെന്ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു.