അബ്ദുൽ ഖാദർ മുസലിയാർ
നെടുമ്പന: മുട്ടക്കാവ് മഞ്ഞക്കര തെങ്ങുവിള വീട്ടിൽ അബ്ദുൽ ഖാദർ മുസലിയാർ (82) നിര്യാതനായി. കണ്ടച്ചിറ ജുമാ മസ്ജിദ്, പേരൂർ മണലുവിള മുസ്ളിം ജമാഅത്ത്, തെക്കേ മൈലക്കാട് മുസ്ളിം ജമാഅത്ത്, കുളപ്പാടം ചാലക്കര മുസ്ളിം ജമാഅത്ത് എന്നിവിടങ്ങളിൽ ഖത്തീബായും കണ്ണനല്ലൂർ വടക്കേമുക്ക് ഷറഫുൽ ഇസ്ലാം മസ്ജിദ്, തടത്തിൽ മുക്ക് മസ്ജിദ്, കൂട്ടിക്കട എന്നിവിടങ്ങളിൽ ഇമാമായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: സുമയ്യ, അഹ്മദ് നൂറ് ജൗഹരി, സിദ്ധീഖ, മൊയിനുദ്ദീൻ (എൽ.പി.ജി.എസ്, നെടുമ്പന), മാരിയത്ത് (ജി.എച്ച്.എസ്, അഞ്ചൽ വെസ്റ്റ്). മരുമക്കൾ: താഹ കുട്ടി, ഷമീന, ഷാജഹാൻ മുസ്ലിയാർ, ഫാത്തിമ ബീഗം (ജി.എൽ.പി.എസ്, മുട്ടക്കാവ്), ഷറഫുദ്ദീൻ (കെ.ഐ.പി).