62 വർഷത്തിനുശേഷം മണലിത്തറയിൽ ദേശഗുരുതിയും,ദേശവലത്തും
Thursday 26 March 2026 12:20 AM IST
പുന്നംപറമ്പ് : 62 വർഷം മുടങ്ങിക്കിടന്ന ദേശ ഗുരുതിയും ദേശ വലത്തും മണലിത്തറയിൽ പുനരാരംഭിക്കുന്നു. അഷ്ടമംഗല പ്രശ്‌നവിധിപ്രകാരമാണ് മാമാങ്ക ആഘോഷ കമ്മിറ്റി ചരിത്ര പ്രാധാന്യമുള്ള ചടങ്ങുകൾ നടത്തുന്നത്. നാളെ രാവിലെ 11 ന് തുടക്കം കുറിക്കും. ഐതിഹ്യ പെരുമയുള്ള കണ്ടംകുളത്തെ വിളക്കും കാൽ പരിസരത്താണ് ഗുരുതിപന്തൽ. 11.30ന് പന്തലിൽ നിന്നും ദേശവലത്തിന് തുടക്കമാകും.വടക്ക് കിഴക്ക് അതിർത്തിയിൽ നിന്നും ആരംഭിച്ച് വടക്ക് പടിഞ്ഞാറ് അതിർത്തിയിൽ സമാപിക്കും. വൈകീട്ട് 5 ന് ഗുരുതികൊട്ടി അറിയിക്കും. തായമ്പക, നന്തുണിപ്പാട്ട് നടക്കും. രാത്രി 11 ന് ഗുരുതിപൂജ തുടങ്ങും. 12 ന് തർപ്പണം. തുടർന്ന് തെണ്ട് നീക്കി സമാപിക്കുമെന്ന് മാമാങ്ക ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.