ഡ്രൈ ഡേ പ്രഖ്യാപിച്ചു
Thursday 26 March 2026 12:32 AM IST
തൃശൂർ: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപായ ഏപ്രിൽ ഏഴ് വൈകിട്ട് ആറു മുതൽ ഏപ്രിൽ ഒമ്പത് വോട്ടെടുപ്പ് കഴിയുന്നതുവരെയും വോട്ടെണ്ണൽ ദിനമായ മേയ് നാലിനും ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ശിഖ സരേന്ദ്രൻ ഉത്തരവിറക്കി.
ലഹരി വിരുദ്ധ ദിനങ്ങൾ പ്രഖ്യാപിച്ച തീയതികളിലും സമയത്തും ജില്ലയിൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലോ, മറ്റു സ്ഥലങ്ങളിലോ ലഹരിപദാർത്ഥങ്ങളുടെ വിൽപ്പന, വിതരണം, സംഭരണം എന്നിവ നിരോധിച്ചു. ഇതിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മദ്യഷാപ്പുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, അനുബന്ധ സ്ഥാപനങ്ങൾ, എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കും.